സക്സസ് ഗുരു





രംഗം-1


പാണ്ഡിത്യവും എക്സ്പീരിയന്സും ഒക്കെ വേണ്ടത്ര ആയിക്കഴിഞ്ഞു എന്ന ബോധം വന്നപ്പോള്തുടങ്ങിയതാണ്അയാള്സ്വന്തം ലൈഫ് പ്ലാന്ചെയ്യാന്‍‍. താന്‍ആരാകണം, തന്നെ ലോകത്തില്എങ്ങനെ പ്രോജെക്റ്റ്ചെയ്യിപ്പികണം എന്ന് കരുതലോടെ ചിന്തിച്ചു കൊണ്ടെയിരിക്കുകയായിരുന്നു. ഒരു പാളിച്ച പോലും പറ്റാന്‍പാടില്ല. എല്ലാം പെര്ഫെക്റ്റ് ആയിരിക്കണം. ഏതു റോള്‍ ആണ് ലൈഫില്‍ താന്‍ പെര്ഫോം ചെയ്യേണ്ടത്, അത് കണ്ടെത്തി കഴിഞ്ഞാല്‍, പിന്നെ ഒട്ടും വൈകിക്കാതെ അതില്‍പ്രവേശിക്കുകയാണ്, സക്സസ്ഫുള്‍ആകുകയാണ്. പക്ഷെ ആരാണ് ആകേണ്ടത് എന്ന് അയാള്ക്ക് ഇത്രയും കാലമായിട്ടും ഒന്ന് ഉറപ്പിക്കാന്‍ ആയിട്ടില്ല. രാഷ്ട്ര നായകന്‍, സൂപ്പര്‍ഹീറോ, സൂപ്പര്‍ സ്റ്റാര്‍ കളിക്കാരെ  സൃഷ്ടിക്കാതെ സൂപ്പര്‍ടീമിനെ സൃഷ്ടിക്കുന്ന ഒരു സൂപ്പര്‍ ഫുട്ബോള്‍ കോച്ച്...ഒപ്ഷന്സ് അങ്ങനെ കടല് പോലെ കിടക്കുകയാണ്. പക്ഷെ സമയം അതിക്രമിക്കുകയാണ്. ഇനി ഇങ്ങനെ ചിന്തിച്ചു കളയാന്‍ സമയമില്ല.. ചിലവുകള്കൂടി കൂടി വരുകയാണ്..എന്തെങ്കിലും ഒരു തൊഴില്എടുത്തേ പറ്റൂ എന്ന അവസ്ഥ വന്നിരിക്കുന്നു

അങ്ങനെ അയാള്പെട്ടെന്നൊരു തീരുമാനമെടുത്തു. ഒരു മോട്ടിവേഷനല്‍ കോച്ചാകാം. ഭാവി തലമുറയെ സ്വപ്നം കാണാനും അവയെ സമയനഷ്ടമില്ലാതെ സാക്ഷാത്കരിക്കാനും സഹായിക്കുന്ന ഒരു സക്സസ് ഗുരു ! അങ്ങനെ എന്നിലൂടെ ഒന്നിലധികം സൂപ്പര്ഹീരോകളും സൂപ്പര്കോച്ചുമാരും ഉണ്ടാകട്ടെ. സ്വയം അതാകുന്നത് കുറച്ചു റിസ്കി പരിപാടി ആണ് !!
രംഗം-2

അങ്ങനെ ആണ് അയാള്‍വിദ്യാര്ത്ഥികള്ക്ക് വേണ്ടി ഒരു  മോട്ടിവേഷണല്‍സെന്റര്‍നാട്ടില്‍ തുടങ്ങുന്നത്. തങ്ങളുടെ മക്കളെ എന്തെങ്കിലും ആക്കിയേ തീരൂ എന്ന് വിചാരമുള്ള എല്ലാ മാതാപിതാക്കളും ആദ്യ ബാച്ചിലേക്കുള്ള അഡ്മിഷന് വേണ്ടി അടിപിടി കൂടി. അങ്ങനെ ആദ്യ ദിവസം മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഉള്ള വെല്കം പ്രോഗ്രാമില്‍നമ്മുടെ ഓണര്‍ കം എന്റെര്പ്രുനെര്‍ഇങ്ങനെ പറഞ്ഞുയു കാന്‍ഡു ഇറ്റ്എന്നതാണ് നമ്മുടെ സ്ഥാപനത്തിന്റെ ടാഗ് ലൈന്‍. നിങ്ങള്‍ആഗ്രഹിക്കുന്നതെന്തും സാക്ഷാത്കരിക്കാന്‍ കോച്ചിംഗ് സെന്‍റര്‍ നിങ്ങളെ പ്രാപ്തരാക്കും. അതിനു നിങ്ങളെ കോച്ച് ചെയ്യാനുള്ള എല്ലാ കഴിവും ഞാന്‍സ്വയം പഠിച്ചെടുത്തിട്ടുണ്ട്.”

പക്ഷെ, എനിക്കറിയാം, നിങ്ങള്‍മാതാപിതാക്കള്‍പലരുടെയും മനസ്സില്‍ഇപ്പോള്‍എന്താണ് ചിന്തയെന്നു.. ഇത്രയും ഐഡിയകള്‍ഉള്ള ഇയാള്ക്കെന്താ സ്വയം വന്‍സക്സസ്ഫുള്‍ ആയാലെന്നു..എന്തിനു ഇയാള്‍ ചെറിയ ടൌണില്‍ഇങ്ങനൊരു സ്ഥാപനം നടത്തി സ്വയം ഒതുങ്ങികൂടണമെന്നു ? കാരണം മറ്റൊന്നുമല്ല സുഹൃത്തുക്കളെ, എനിക്ക് എന്റെ നാട്ടില്‍ ഒന്നില്‍ കൂടുതല്‍മഹാന്മാരെ സൃഷ്ടിക്കണമെന്നുണ്ട്..ഞാന്‍ ഒരു മഹാന്‍ ആയി തീര്ന്നാല്‍ എനിക്ക് മറ്റു മഹാന്മാരെ സൃഷ്ടിക്കുന്നതിനു, അതും എന്റെ ഗ്രാമത്തില്നിന്ന് സൃഷ്ടിക്കുന്നതിനു പറ്റി എന്ന് വരില്ല. മഹാന്മാരെ തട്ടി നടക്കാന്‍വയ്യാത്ത ഒരു ഗ്രാമം.. അതാണെന്റെ സ്വപ്നം.. അതിനു വേണ്ടിയുള്ള ഒരു എളിയ ശ്രമം ആണീ സ്ഥാപനം..” അങ്ങനെ ഒരു വിധം നാട്ടുകാരെ പറ്റിച്ചു കൊണ്ട് ഗ്രാമത്തിലെ ആദ്യത്തെ മോട്ടിവേഷണല്സെന്റര്പ്രവര്ത്തനമാരംഭിച്ചു.
 രംഗം-3

ആദ്യ ദിവസത്തെ ക്ലാസില്തന്നെ കുട്ടികള്‍ ചോദ്യങ്ങള്‍ കൊണ്ട് വീര്പ്പു മുട്ടിച്ചു. ഭാവിയില്‍ ആയിത്തീരാന്‍ ഒന്നും ഇല്ല എന്ന് തീര്പ്പ് കല്പ്പിച്ചു കൊണ്ടുള്ള രീതിയിലാണ് പിള്ളേരുടെ ചോദ്യങ്ങള്‍‍. ലോകം തന്നെ സാമ്പത്തിക മാന്ദ്യം അനുഭവിച്ചു കൊണ്ടിരിക്കുകയാണ് എന്നും കാപിറ്റലിസം അതിന്റെ അവസാന ശ്വാസം വലിച്ചു കൊണ്ടിരിക്കുകയാണെന്നുമൊക്കെ. ആഗോള താപനം അതിന്റെ മൂര്ധന്യാവസ്ഥയിലാണ്, ചൂടങ്ങ്യൂറോപ്പില്വരെ എത്തി തുടങ്ങി. സായിപ്പന്മാര്അടിവസ്ത്രം മാത്രമിട്ട് ചൂട് സഹിക്ക വയ്യാതെ വീട്ടില്നിന്നിറങ്ങി ഓടുകയാണ്, കാണുന്ന കുളങ്ങളില്‍എല്ലാമെടുത്തു ചാടുകയാണ്. നമ്മുടെ ഇന്ത്യന്‍ സര്‍ക്കാര്‍നോട്ടു നിരോധിച്ചും, സിനിമ ഹാളില്ആള്ക്കാരെ എണീപ്പിച്ചു നിര്ത്തിയും, പശുക്കള്ക്ക് ആംബുലന്സ് എര്പെടുതിയും കളിക്കുകയാണ്. ചുരുക്കി പറഞ്ഞാല്സാറെ, ഒരുമാതിരി ഹോപ്ലെസ്സ് കണ്ടീഷന്‍ ആണ് വരാന്‍പോകുന്നത്. ഒരു ഇരുപതു വര്ഷം കഴിഞ്ഞാല് ഭൂമിയില്ജീവിക്കാന്‍ പറ്റുമോന്നു തന്നെ ഉറപ്പില്ല, അപ്പൊ പിന്നെ നമ്മള്‍ ഇത്ര കണ്ടു മോട്ടിവേറ്റട് ആകേണ്ട കാര്യമുണ്ടോ ? !!

സംഭവം ശരിയാണ്. കാര്യങ്ങള്ഒക്കെ അവതാളത്തില്‍ ആണ്. സ്വന്തം കാര്യം നോക്കി നടക്കാതെ സമൂഹത്തിനു വേണ്ടി ജീവിക്കേണ്ട ഒരു സ്ഥിതി തന്നെ ആണ് ഇപ്പോള്‍‍. രാഷ്ട്രീയപരമായ കാര്യങ്ങള്ആയാലും പരിസ്ഥിതിയെ സംബന്ധിച്ച കാര്യമായാലും. ഒരു തരത്തില്സമൂഹത്തിന്റെ, ഭൂമിയുടെ ഭാവി സുരക്ഷിതമാക്കല്‍ഒരു സെല്ഫിഷ് ആക്ടും കൂടിയാണ്. ഇതൊന്നുമില്ലെങ്കില്‍ഭാവിയില്‍നമ്മള്‍ സ്വയം നേടിയത് കൊണ്ട് എന്തുണ്ടാക്കാന്‍ ആണ്? അപ്പൊ നമ്മളുടെ സ്വന്തം സുഖത്തിനു വേണ്ടിയെങ്കിലും സാമൂഹിക പ്രവര്ത്തനങ്ങളില്‍ ഏര്പെടെണ്ടത് ഒരു ആവശ്യമായിരിക്കുന്നു. പക്ഷെ എന്റെ പ്രധാന ഡൌട്ട് അതല്ല..ഇവന്മാര്ഇതെങ്ങനെ ഇതൊക്കെ മനസിലാക്കി..ഞാന്അല്ലെ ഇതൊക്കെ ഇവരെ പറഞ്ഞു മനസിലാക്കേണ്ടത് ! ഞാന്അല്ലെ ഇവരുടെ സക്സസ് ഗുരു !! എല്ലാം ഇന്റര്നെറ്റ്ന്റെ ഓരോ ലീല വിലാസം ആണ്..പിള്ളേരെ അങ്ങനെ ഒന്നും പറ്റിക്കാന്‍പറ്റുമെന്ന് തോന്നുന്നില്ല..

സാര്‍ഇതൊക്കെ കേട്ട് ഞെട്ടി അല്ലെ. പക്ഷെ പേടിക്കുകയൊന്നും വേണ്ട, ഞങ്ങള്‍ കോച്ചിംഗ് ക്ലാസ് വിട്ടു പോകുകയോന്നും ഇല്ല. ഇവിടെ ചെര്ന്നില്ലെങ്കില്‍ഞങ്ങളെ വല്ല ബോറന്ട്യൂഷന്ക്ലാസിലും കൊണ്ട് ചേര്ക്കും. ഇവിടെ ആകുമ്പോള്എല്ലാം ചില്‍ആണ്. അത് കൊണ്ട് ഒരു കൊല്ലം ഞങ്ങള്‍ ഇവിടെ തന്നെ ഉണ്ടാകും.” ഭയങ്കരോം കി ഭയങ്കരന്മാര്‍‍. കടുവയെ പിടിച്ച കിടുവകള്‍‍. അപ്പൊ, ഈ നാട്ടില്മഹാന്മാര്ഒന്നും ഉണ്ടാകില്ല എന്നുറപ്പായി. ഒരു കൊല്ലം കഞ്ഞി കുടി മുട്ടാതെ ജീവിച്ചു പോകാം. അത് കഴിഞ്ഞാല്‍‍ !! അതാണ്പ്രശ്നം..അതിനും പിള്ളേര്തന്നെ പരിഹാരം പറഞ്ഞു തന്നു.

ഒരു കൊല്ലത്തിനുള്ളില്‍ഞാന്‍ നാടിന്റെ ഹീറോ ആകണം എങ്ങനെയെങ്കിലും. പരിസ്ഥിതി പ്രശ്നങ്ങള്ളില്‍ഇടപെട്ട് ഒരു എന്‍വയോണ്‍മെന്റല്‍സൂപ്പര്‍സ്റ്റാര്‍ആകാം, അല്ലെങ്കില്‍രാഷ്ട്രീയത്തില്‍ഇറങ്ങി അവിടെ ഒരു സൂപ്പര്‍ഹീറോ ആകാം. ഒരു പാട് ഓപ്ഷന്സ് ഉണ്ട്. ഞാന്‍ഒന്ന് സമ്മതം മൂളിയാല്‍മതി, സൂപ്പര്‍ ഹീറോ പിള്ളേര്ആക്കിക്കൊള്ളാമെന്നു..അത്ര മാത്രം ഐഡിയകള്ഉണ്ടത്രേ ഇവന്മാരുടെ കയ്യില്, പരീക്ഷിച്ചു നോക്കാന്‍ഒരാളെ തേടി നടക്കുകയായിരുന്നുവെന്ന് !! സംഭവം ഏതായാലും കൊള്ളാം, ഇവന്മാരെ ഹീറോ ആക്കും എന്ന് പറഞ്ഞിട്ടാണ് ഞാന്‍ ഈ സ്ഥാപനം തുടങ്ങിയത്, ഇപ്പൊ ഇവന്മാര്‍ എന്നെ സൂപ്പര്‍ഹീറോ ആക്കാമെന്ന്.. എന്തായാലും നാളെ ആലോചിച്ചു ഒരു ഉത്തരം പറയാമെന്നു പറഞ്ഞു ദിവസത്തെ ക്ലാസ് അവസാനിപ്പിച്ചു.

രംഗം-4
പിറ്റേന്ന് മോട്ടിവേറ്റ് ആകാനായി പിള്ളേര്‍സെന്റെറില്‍എത്തിയപ്പോള്‍ റൂം തുറന്നിട്ടില്ല. അര മണിക്കൂറോളം കാത്തു നിന്നിട്ടും സാറിനെ കാണുന്നില്ല, മൊബൈലില്വിളിച്ചിട്ട് എടുക്കുന്നുമില്ല. അങ്ങനെ അവര്തൊട്ടടുത്ത റൂമില്തയ്യല്‍ കട നടത്തുന്ന രമേശേട്ടനോട് കാര്യം അവതരിപ്പിച്ചു. സെന്ററിന്റെ റൂം ഓണര്‍കൂടിയാണ് രമേശ്ഭായ്. ഒരു നല്ല കാര്യം ചെയ്യുന്നതല്ലേ എന്ന് വിചാരിച്ചു ചെറിയ വാടകക്കാണ് നമ്മുടെ സക്സസ് ഗുരുവിനു സെന്റര്നടത്താന്‍റൂം കൊടുത്തിട്ടുള്ളത്. റൂമിന്റെ മുതലാളി ആയതു കൊണ്ടാകണം, രമേശ്ഭായ് വിളിച്ചപ്പോള്സക്സസ് ഗുരു കോള്അറ്റന്ഡ് ചെയ്തു.

 പറയൂ രമേശ്ഭായ്, കൈസാ ഹോ? “

അല്ല മാഷേ, നിങ്ങള്എന്ത് പണിയാണ് കാണിച്ചത്. പിള്ളേര്അതിരാവിലെ മോട്ടിവേറ്റ് ആകാന്‍വേണ്ടി വന്നു ഇവിടെ മുകളിലോട്ടു നോക്കി നില്ല്ക്കുകയാണ്..ഇങ്ങള്ഒരു മഹാന്ആകേണ്ട മനുഷ്യന്‍ അല്ലെ,തുടക്കത്തില്‍ തന്നെ ഇത്ര കൃത്യ നിഷ്ഠ ഇല്ലാതെ ആയിപ്പോയാലോ? മോശല്ലേ അതൊക്കെ? “

അത് പിന്നെ രമേശ്ഭായ്, പരിപാടി നടക്കുമെന്ന് തോന്നുന്നില്ല ! പിള്ളേര്‍ക്കൊക്കെ ഒടുക്കത്തെ വിവരം !! ഞാന്‍ നാട് വിടുകയാണ്. ഇവിടെ നിന്നാല്‍ പിള്ളേര്‍എന്നെ എന്തെങ്കിലും ഒക്കെ ആക്കി മാറ്റും.”

അപ്പൊ പിള്ളേര്‍ക്ക് മഹാന്മാര്‍ആകാന്‍ഭാഗ്യമില്ലാന്നു  !!”

ഇല്ല. പക്ഷെ എനിക്ക് മഹാന്‍ ആകണം. പക്ഷെ അത് നാട്ടില്നിന്ന് കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല. അത് കൊണ്ട് ഞാന്‍ഇന്നലെ രാത്രി തന്നെ നാട് വിട്ടു. ആരും തിരിച്ചറിയാത്ത ഒരു നാട്ടില്ചെന്ന് ഞാന്‍ഏന്റെ കഴിവുകള്‍ പുറത്തെടുക്കട്ടെ, ഒരു മഹാന്‍ആകട്ടെ.”

അതെന്ത് വേണെങ്കിലും ആയിക്കോ. മുറി ഞാന്‍അടുത്ത മാസം മുതല്‍നല്ല വാടക്കക്ക് വേറെ ഒരാള്ക്ക് കൊടുത്തേക്കാം. ഇങ്ങള് വല്യ മഹാന്‍ഒക്കെ ആകുമ്പോള്‍‍..”

ഇല്ല രമേശ്ഭായ്. വല്യ മഹാന്‍ആകുമ്പോള്‍നിങ്ങളെ ഒന്നും ഞാന്‍മറക്കില്ല. ഒരിക്കലും നല്ല മനസ്സ് ഞാന്‍മറക്കില്ല..”

അതല്ല..വല്യ മഹാന്‍ ആകുമ്പോള് മാസത്തെ വാടക എനിക്ക് അയച്ചു തരണം. കുറച്ചു കൂടുതല്‍അയച്ചാലും പ്രശ്നമില്ല

അങ്ങനെ നാടിനു കുറെ മഹാന്മാരെ നഷ്ടപ്പെട്ടു. മറ്റനേകം ഗ്രാമങ്ങളെ പോലെ ഒരു സാധാരണ ഗ്രാമം ആകാന്ആയിരുന്നു അതിന്റെയും വിധി.

രംഗം-5
കഥ കേട്ട് കൊണ്ടിരിക്കുന്ന ശിഷ്യന്മാര്ക്ക് ഒന്നും അങ്ങട് മനസ്സിലായില്ല. കഥ ഒക്കെ എന്തിനാണിപ്പോ ഗുരു ഞങ്ങളോട് പറയുന്നത് ? ദി ലിങ്ക് ഓഫ് ദി ലിങ്ക് ഓഫ് ദിസ്സ്റ്റോറി ?

എടൊ പൊട്ടന്മാരെ, ഇതാണെന്റെ പൂര്വാശ്രമ സ്റ്റോറി ! അന്ന് മോട്ടിവേഷണല്‍കോച്ചിംഗ് സെന്റെറിലെ വിദ്യാര്ഥികളെ പേടിച്ചു നാട് വിട്ട ഞാന്ന്‍പിന്നെ പൊങ്ങിയത് ഇവിടെയാണ്, ഉത്തരാഖണ്ടിലെ ആശ്രമത്തില്‍. ഇവിടത്തുകാരോട് എന്റെ മോട്ടിവേഷണല്തിയറി അല്പം സംസ്കൃതം കലര്‍ത്തി വിളമ്പിയപ്പോ, ഇവരെന്നെ പിടിച്ചു ഇവിടുത്തെ മെയിന്‍സന്യാസി ആക്കി. അങ്ങനെ നിങ്ങളുടെ ഒക്കെ ഗുരു ആകുകയും ചെയ്തു..”

പക്ഷെ അങ്ങ് ഇതിനു മുന്പ് ഹിമാലയത്തില്ആയിരുന്നു എന്നോ മറ്റോ അല്ലെ പറഞ്ഞിരുന്നെ ?”

വേറെ വഴിയില്ലായിരുന്നു. ഇപ്പൊ അതൊക്കെ അല്ലെ ട്രെന്ഡ്. ഹിമാലയം, സന്യാസി, വേദം, സംസ്കൃതം ! “

ഇനിയിപ്പോ എന്ത് എന്നാലോചിച്ചു ശിഷ്യഗണങ്ങള്‍താടിക്ക് കയ്യും കൊടുത്തിരുന്നു പോയി. ഇത്രയും വലിയൊരു ഫ്രോഡിനെ ഇനി ഗുരുവായി കണക്കാക്കാന്‍പറ്റില്ല. ഇയാള്‍ ഒരു ഫ്രോഡ് ആണെന്ന് നാട്ടുകാരോട് വെളിപ്പെടുത്തിയാല്‍, പിന്നെ ആശ്രമ സാമ്രാജ്യം തകര്‍ന്നു. വര്‍ഷാവര്‍ഷം കിട്ടുന്ന കോടികണക്കിന് രൂപയുടെ ഡോനെഷനുകള്‍ നില്‍ക്കും. ആശ്രമം നടത്തുന്ന മെഡിക്കല്‍കോളെജുകള്‍, എന്ജിനീരിംഗ് കോളേജുകള്‍,എല്ലാം തകരും. ഫലത്തില്‍കഞ്ഞി കുടി മുട്ടും. അതിനും ഗുരു തന്നെ വഴി കണ്ടെത്തി.

എന്നെ നിങ്ങള്‍ക്ക് ഇനി ഗുരുവായി കാണാന്‍പറ്റില്ലെന്ന് എനിക്കറിയാം. എനിക്കും ഇവിടെ നില്കുന്നതിനോട് വലിയ താത്പര്യമില്ല. മടുത്തു ഒരു സ്ഥലം മാത്രം ചുറ്റിപറ്റിയുള്ള ജീവിതം, ഭാരിച്ച ഉത്തരവാദിത്തങ്ങള്‍‍ ! ഒരു ബുള്ളെറ്റില്‍ലോകം മുഴുവമാത്രമുള്ളകറങ്ങാന്‍ആണ് എന്റെ ഫ്യൂച്ചര്‍പ്ലാന്‍‍. അത് കൊണ്ട് ഇന്ന് രാത്രി തന്നെ ഞാന്‍ ആശ്രമം വിടും, മറ്റാരുമറിയാതെ.”

താങ്കള്‍അങ്ങനെ പോയാല്‍ശരി ആകില്ല. നമ്മുടെ വിഡ്ഢികളും ധനികരുമായ പ്രജകള്‍ക്ക് ഒരു കത്തെഴുതി വേണം താങ്കള്‍ പോകാന്‍‍. താങ്കള്‍ക്ക് ആശ്രമം വിട്ടു പോകാന്‍ഉള്‍വിളി വന്നുവെന്നും ആയതിനാല്‍   ആശ്രമ സെറ്റപ്പ് ഞങ്ങള്‍ ശിഷ്യന്മാര്ക്ക് കൈമാറി യാത്രയാകുകയാണ് എന്നും ഒക്കെ ഡീറ്റെയില്ആയി എഴുതിയ ഒരു കത്ത് !”

ശരി. അങ്ങനെയെങ്കില്‍അങ്ങനെ.  എന്നേക്കാള്‍ഫ്രോടുകള്‍ആണ് എന്റെ ശിഷ്യന്മാര്‍എന്ന് ഇന്നാണ് എനിക്ക് മനസിലായത് ! മനസ്സില്‍വല്ലാത്തൊരു കുളിര്‍മ‍ “


-------------------------------------------------------------------------------
അങ്ങനെ ആശ്രമ സാമ്രാജ്യം ശിഷ്യന്മാര്ക്ക് കൈമാറപെട്ടു. അവര്‍ അത് പൂര്‍വാധികം ലാഭത്തില്‍നടത്തികൊണ്ട് പോകാന്‍ തുടങ്ങി.

നമ്മുടെ എക്സ് ഗുരു ആകട്ടെ, ഒരു ബുള്ളറ്റും വാങ്ങി ലോകം കാണാന്‍ഒരു യാത്ര പുറപ്പെട്ടു. ഇന്ത്യയും കടന്നു, ചൈന, റഷ്യ വഴി യൂറോപ്പിലേക്ക്.. നാലാള്‍അറിയാന്വേണ്ടി അയാള്‍ ഒരു മോട്ടോ വ്ലോഗ് യൂട്യൂബ് ചാനെലും തുടങ്ങിദ സോള്‍ഫുള്‍സോളോ റൈഡര്‍ !!‍ "








Comments